സർക്കാരിനെതിരേ സമരം നടത്താൻ നേതൃത്വത്തിന് സംശയമാണ്. ആർക്കെങ്കിലും എതിരേ പരാതി നൽകിയാൽ പ്രമോഷൻ നൽകുന്ന നേതൃത്വമാണ് ഭരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ഏറ്റെടുത്ത് സമരം നടത്താനോ നടപ്പിലാക്കാനോ പുറത്ത് ആളില്ലാത്ത അവസ്ഥയാണ് കോൺഗ്രസിനുള്ളതെന്നും മുരളീധരൻ വിമർശിച്ചു.