കേരളത്തിൽ കൊവിഡിന്റെ ബാക്കിയായി കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം വർധിക്കുന്നു

ശനി, 17 ഒക്‌ടോബര്‍ 2020 (08:55 IST)
കേരളത്തിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം എന്ന പുതിയ രോഗാവസ്ഥ വ്യാപിക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും വിദേശരാജ്യങ്ങളിലും കണ്ടെത്തിയ രോഗമാണ് ഇപ്പോൾ കേരളത്തിലും കൂടിയിരിക്കുന്നത്.
 
കൊവിഡ് അണുബാധ വന്നിട്ടുള്ള, അല്ലെങ്കിൽ തിരിച്ചറിയാതെ പോകുന്ന കുട്ടികളിലാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം കണ്ടെത്തുന്നത്. കുട്ടികളിൽ അണുബാധയ്ക്ക് ശേഷം രണ്ടാഴ്ച മുതൽ രണ്ടു മാസം വരെയുള്ള കാലയളവിൽ ആണ് ഈ രോഗാവസ്ഥ പ്രകടമാകുന്നത്. പനി, വയറുവേദന, വയറിളക്കം,കണ്ണിലും വായിലും ചുവപ്പ്,ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. അതേസമയം ഹൃദയത്തിന്‍റെ പേശികളെ ബാധിക്കുന്ന അവസ്ഥ, വൃക്കയേയും കരളിനേയും ബാധിക്കൽ, രക്തസമ്മർദ്ദം കുറയൽ എന്നീ ഗുരുതരാവസ്ഥയിലേക്കും രോഗം മാറിയേക്കാം.
 
കേരളത്തിൽ കൊവിഡ് വ്യാപനം തീവ്രമായ സെപ്തംബറിലും ഒക്ടോബറിൽ ഇതുവരെയും 25-ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്ത്രിക്കുന്നത്. കേരളത്തിൽ ഒവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇനിയും രോഗബാധിതരുടെ എണ്ണം ഉയരാം എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍