നീറ്റ് പരീക്ഷഫലം ഇന്ന് പ്രഖ്യാപിക്കും

വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:28 IST)
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 4 മണിയോട് കൂടിയായിരിക്കും ഫലപ്രഖ്യാപനം. ntaneet.nic.in എന്ന വെബ്‌സൈറ്റ് വഴി ഫലമറിയാം.
 
സെപ്‌റ്റംബർ 13നാണ് ലോകത്തെങ്ങുമുള്ള വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പ്രവേശന പരീക്ഷ നടത്തിയത്. 15.6 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്‌തിരുന്ന പരീക്ഷ 0 ശതമാനവും എഴുതി. കൊവിഡ് വ്യാപനം കാരണം രണ്ട് ലക്ഷത്തോളം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. ഇവർക്കായി നീറ്റ് പരീക്ഷ വീണ്ടൂം നടത്താൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഒക്‌ടോബർ 14ന് വീണ്ടും പരീക്ഷ നടത്തി.
 
ഒക്‌ടോബർ 12ന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഉത്തരസൂചികകൾ സെപ്‌റ്റംബർ 26ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഫലം വരുൻനതിനൊപ്പം അന്തിമ ഉത്തര സൂചികയും വെ‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍