കൊവിഡ് ഭേദമായവരിൽ ആന്റിബോഡിയുടെ പ്രതിരോധ ശേഷി 5 മാസം വരെയെന്ന് പുതിയ പഠനം

വെള്ളി, 16 ഒക്‌ടോബര്‍ 2020 (09:15 IST)
വാഷിങ്ടൺ: കൊവിഡ് ബാധിച്ചവരിൽ രൂപപ്പെടുന്ന ആന്റി ബോഡിയുടെ പ്രതിരോധ ശേഷി അഞ്ചു മാസംവരെ നീണ്ടുനിൽക്കാം എന്ന് ഗവേഷകർ. അരിസോണ സർവകലാശാലയിലെ ഗവേഷകർ കൊവിഡ് ബാധിതരായ ആറായിരം ആളുകളിൽ നിന്നും ശേഖരിച്ച ആന്റിബോഡികളിൽ നടത്തിയ പഠനത്തിൽനിന്നുമാണ് ഇത്തരം ഒരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്. ഇന്ത്യൻ വംശജയായ അസോസിയേറ്റ് പ്രഫസർ ദീപ്തി ഭട്ടാചാര്യ, അരിസോണ സർവകലാശാലയിലെ പ്രഫസർ ജാൻകോ നികോലിച്ചുമായി ചേർന്നാണ് പഠനം നടത്തിയത്. 
 
കൊവിഡ് ബാധിച്ചതിന് ശേഷമുള്ള 5 മുതൽ 7 വരെ മാസങ്ങളീൽ കൊവിഡിനെ പ്രതിരോധിയ്ക്കുന ആന്റിബോഡികളുടെ സാനിധ്യം കണ്ടെത്തിയതായി. ഗവേഷകർ പറയുന്നു. ശരീരത്തിലെ കോശങ്ങളെ വൈറസ് ബാധിയ്ക്കുമ്പോൾ പ്രതിരോധ സംവിധാനം ആദ്യം ചെറിയ കാലത്തേയ്ക്കുള്ള പ്ലാസ്മ സെല്ലുകളെ വിന്യസിയ്ക്കും. ഇവയാണ് പിന്നീട് വൈറസിനെതിരെ ദീർഘകാലം പോരാടുന്ന ആന്റി ബോഡികളെ ഉത്പാദിപ്പിയ്ക്കുക. ഈ ആന്റിബോഡികൾ ഏറെ കാലത്തേയ്ക്ക് സംരക്ഷണം നൽകും. പ്ലാസ്മ സെല്ലുകളെ അടിസ്ഥാനപ്പെടുത്തിയാവാം ആദ്യം പഠനങ്ങൾ നടന്നത് എന്നും അതാകാം പ്രതിരോധ ശേഷി അധികനാൾ നീണ്ടുനിൽക്കില്ല എന്ന മുൻ നിഗമനങ്ങൾക്ക് കാരണം എന്നും ഗവേഷകർ പറയുന്നു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍