മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാതെ തമിഴ്‌നാട്; ആശങ്ക

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (08:10 IST)
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാതെ തമിഴ്‌നാട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുകയാണ്. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടാത്തതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണം. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ്. 
 
ഈ നില തുടർന്നാൽ വളരെ വേഗത്തിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തും. അതിനാൽ കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ച യോഗത്തിൽ കേരളം ആവശ്യപ്പെടും. നേരത്തെ മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍