മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിയുടെ സന്ദര്‍ശനം ഇന്ന്

Webdunia
തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (12:04 IST)
കേന്ദ്ര ജലകമ്മിഷന്‍ അംഗം എല്‍എവി നാഥന്‍ അധ്യക്ഷനായ സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ തമിഴ്നാടിന്റെ നടപടിക്കുശേഷമാണ് മേല്‍നോട്ട സമിതി അണക്കെട്ട് സന്ദര്‍ശനം നടത്തുന്നത്.

അണക്കെട്ടില്‍ സംയുക്ത ജലപരിശോധന നടത്തുന്ന ഉപസമിതിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതയാകും ഇന്ന് ചേരുന്ന യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുന്നത്. രാവിലെ അണക്കെട്ടില്‍ പരിശോധന നടത്തുന്ന സംഘം ഉച്ചതിരിഞ്ഞ് തേക്കടിയില്‍ യോഗം ചേരും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉപസമിതി യോഗത്തില്‍ നിന്നും തമിഴ്നാട് പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 17, 18 ബ്ളോക്കുകളില്‍ കണ്ടെത്തിയ ചോര്‍ച്ച യോഗമിനിറ്റ്സില്‍ രേഖപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടതോടെയാണ് തമിഴ്നാട് യോഗം ബഹിഷ്ക്കരിച്ചത്. സമിതി അംഗമല്ലാത്തവരെ തമിഴ്നാടിന്റെ പ്രതിനിധികളായി ഉപസമിതിയോഗത്തില്‍ പങ്കെടുപ്പിച്ചതും മേല്‍നോട്ടസമിതിയെ കേരളം അറിയിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.