മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 5.68 കിലോമീറ്റര്‍ വനഭൂമി വെള്ളത്തിലായതിനെ തുടര്‍ന്നാണിത്.
വനഭൂമി വെള്ളത്തിനടിയില്‍ ആയത് ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് വനനിയമങ്ങളുടെ ലംഘനമാണ്. ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.