മോട്ടോർവാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിലൂടെ 6 ലക്ഷം പിഴ ഈടാക്കി

എ കെ ജെ അയ്യര്‍

ശനി, 5 മാര്‍ച്ച് 2022 (16:29 IST)
വർക്കല: വർക്കലയിലും സമീപ പ്രദേശങ്ങളിലുമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടികൂടി. പരിശോധനയിൽ മൂന്നൂറോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും അവയിലൂടെ ആറ് ലക്ഷത്തോളം രൂപ പിഴയായി വസൂലാക്കുകയും ചെയ്തു.

ഇരുചക്ര വാഹന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓ സാജന്റെ നിർദ്ദേശത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രാം ജി.കെ.കരണിന്റെ നേതൃത്വത്തിൽ 6  സ്‌ക്വാഡുകളാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

ഹെൽമറ്റ് ധരിക്കാത്തവരും ട്രിപ്പിൾ യാത്രക്കാരും നമ്പർ പ്ളേറ്റ് പതിക്കാത്തവരും അപകടകരമായി അമിത വേഗത്തിൽ വാഹനം ഓടിച്ചവരെയും പിടികൂടി. വരും ദിവസങ്ങളിലും പരിശോധന തുടരും എന്നാണു സൂചന.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍