വര്‍ക്കല: ആടുകളെ മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ മുണ്ടയില്‍ തോപ്പുവിള പുത്തന്‍വിള വീട്ടില്‍ ബിജു (47), വാച്ചര്‍മുക്ക് നിശാ ഭവനില്‍ നിജു എന്ന മണികണ്ഠന്‍ (31) എന്നിവരാണ് അയിരൂര്‍ പോലീസിന്റെ പിടിയിലായത്.
ചെമ്മരുതി കോവൂര്‍ സ്വദേശി അജിതയുടെ മലബാറി, ജംനാപ്യാരി ഇനത്തില്‍ പെട്ട ആടുകളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ കടത്തിക്കൊണ്ട്‌പോയി വിറ്റത്. 2012 ല്‍ വര്‍ക്കലയില്‍ വച്ച് ലിജി എന്ന പെണ്‍കുട്ടിയെ ബൈക്കിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നു പോലീസ് വെളിപ്പെടുത്തി.