റബ്ബര്‍ ഷീറ്റ് മോഷണം: 42 കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (16:48 IST)
തിരുവനന്തപുരം: റബ്ബര്‍ഷീറ്റ് മോഷ്ടാവായ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പോട് പഴുവടിയിലെ ഓട്ടോ ഡ്രൈവറായ സനോജ് (42) ആണ് പള്ളിക്കല്‍ പോലീസിന്റെ വലയിലായത്. പള്ളിക്കല്‍ ആനകുന്നം സ്വദേശിയുടെ കടയില്‍ നിന്ന് ജൂലൈ 30 വെള്ളിയാഴ്ച പുലര്‍ച്ചെ ഇരുപത്തയ്യായിരം രൂപ മൂല്യമുള്ള ഇരുന്നൂറു കിലോയോളം റബ്ബര്‍ ഷീറ്റും ഒട്ടുപാലും മോഷണം പോയതായി പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തു മണിക്കൂറിനുള്ളില്‍ തന്നെ പള്ളിക്കല്‍ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്‌റ് ചെയ്തു.
 
മോഷണം പോയ റബര്‍ ഷീറ്റുകള്‍ വില്‍ക്കാന്‍ പോകുമ്പോള്‍ ഓട്ടോ സഹിതതമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പകല്‍ സമയം ഓട്ടോയില്‍ കറങ്ങി നടന്ന് കടകളും മറ്റും കണ്ടുവെക്കുകയും രാത്രിയില്‍ എത്തി മോഷണം നടത്തുകയും ചെയ്യുന്നതാന് പ്രതിയുടെ രീതി. ഇയാളുടെ പേരില്‍ കിളിമാനൂര്‍, അഞ്ചല്‍, പുനലൂര്‍ എന്നീ സ്ഥലങ്ങളില്‍ ക്ഷേത്ര മോഷണ കേസുകളും റബര്‍ ഷീറ്റ് മോഷണ കേസുകളുമുണ്ട്.  ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍