കോവിഡ് ബാധിച്ച നഴ്‌സിംഗ് ഓഫീസർ മരിച്ചു

എ കെ ജെ അയ്യര്‍

ചൊവ്വ, 18 ജനുവരി 2022 (18:34 IST)
വർക്കല: കഴിഞ്ഞ ദിവസം കോവിഡ് രോഗം ബാധിച്ച നഴ്‌സിംഗ് ഓഫീസർ ഇന്ന് വെളുപ്പിന് മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസർ വർക്കല പുത്തൻചന്ത സ്വദേശിനി പി.എസ് .സരിത (46) യാണ് മരിച്ചത്.

കല്ലറ സി.എഫ്.എൽ.ടി.സി യിൽ ഡ്യൂട്ടിയിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ തന്നെ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ്  സ്ഥിരീകരിച്ചു. തുടർന്ന് വീട്ടിൽ ക്വറന്റായിനിലായി.

എന്നാൽ ഇന്ന് പുലർച്ചെ ഇവർ തീർത്തും ആവാസ നിലയിലായി. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർക്ക് മുമ്പ് തൈറോയിഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. സരിതയുടെ മരണത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അനുശോചനം രേഖപ്പെടുത്തി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍