കൊല്ലത്ത് സദാചാരം ചമഞ്ഞ് യുവാവിന് നേരെ ആക്രമണം

ബുധന്‍, 12 ഏപ്രില്‍ 2017 (07:48 IST)
സദാചാര പൊലീസ് ചമഞ്ഞെത്തിയ ഒരു സംഘം ആളുകൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. കൊട്ടിയം ആനക്കുഴി പനവിള ഹൗസിൽ ഷാഹിനാണ് (25) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ പിണക്കൽ ജങ്ഷനിലായിരുന്നു സംഭവം. കാറിൽ വന്ന ഷാഹിനെ ബൈക്ക് കുറുകെ വെച്ച് കാർ തടഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. 
 
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം സാജനാണ് അക്രമികളിൽനിന്ന് രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിലെത്തിച്ചത്. ഇരവിപുരം പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക