മുവാറ്റുപുഴയില്‍ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 ജൂണ്‍ 2024 (17:53 IST)
മുവാറ്റുപുഴയില്‍ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര സ്വദേശി അനസിന്റെ മകന്‍ അബ്ദുള്‍ സമദാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒന്‍പത് മണിക്കാണ് അപകടം ഉണ്ടായത്. ടിവിക്കൊപ്പം സ്റ്റാന്‍ഡും കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞ് വീണാണ് പരിക്ക് ഗുരുതരമായത്. 
 
സംഭവം നടന്ന ഉടന്‍ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവിടുന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍