'പാവങ്ങളുടെ വിയർപ്പിന്റേയും അധ്വാനത്തിന്റേയും സ്വപ്നങ്ങളുടെയും നഷ്ടങ്ങൾക്ക് ഏത് വരിയിൽ നിൽക്കണം സാർ, ഒന്ന് പറഞ്ഞ് താ...': എം എ നിഷാദ്

ചൊവ്വ, 22 നവം‌ബര്‍ 2016 (10:45 IST)
500, 1000 നോട്ടുകൾ പിൻവലിച്ച നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച സംഭവത്തിൽ മോഹൻലാലിനെതിരെ സിനിമാരംഗത്തു നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നും പ്രമുഖർ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. മദ്യഷോപ്പിനും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതിലും കുഴപ്പമില്ലെന്നായിരുന്നു മോഹൻലാൽ ബ്ലോഗിലൂടെ വ്യക്തമാക്കിയത്. പാവങ്ങളുടെ വിയർപ്പിന്റേയും അധ്വാനത്തിന്റേയും സ്വപ്നങ്ങളുടെയും നഷ്ടങ്ങൾക്ക് ഏത് വരിയിൽ നിൽക്കണമെന്ന് സംവിധായൻ എം എ നിഷാദ് ചോദിക്കുന്നു.
 
എം എ നിഷാദിന്റെ വരികളിലൂടെ:
 
മദ്യത്തിനും, സിനിമയ്ക്കും വരി നിൽക്കുന്നത് സ്വന്തം ഇഷ്ടങ്ങളുടെ സന്തോഷത്തിനാണ്, കഷ്ടപ്പട്ടുണ്ടാക്കിയ പണം ഒരു രാത്രി ഉറങ്ങിവെളുക്കുമ്പോൾ കടലാസിന്റെ വില പോലുമില്ല എന്ന് മനസ്സിലാക്കുന്ന പാവങ്ങൾ,അവരുടെ വിയർപ്പിന്റെ ,അധ്വാനത്തിന്റെ ,സ്വപ്നങ്ങളുടെ നഷ്ടങ്ങൾക്ക് ഏത് വരിയിൽ നിൽക്കണം സാർ...ഒന്ന് പറഞ്ഞ് താ....

വെബ്ദുനിയ വായിക്കുക