ഇന്ന് രാവിലെ തിരുവനന്തപുരം നഗരത്തിലൂടെ യാത്ര ചെയ്തവർക്ക് ഒരു അത്ഭുത കാഴ്ച ഉണ്ടായിരുന്നു. നടന്‍ മോഹന്‍ലാലിന്റെ പുലര്‍ച്ചെയുള്ള സൈക്കിളില്‍ സവാരി കാണാൻ അവർക്ക് ഭാഗ്യം ലഭിച്ചു. പുലര്‍ച്ചെ നാലരയ്ക്ക് തിരുവനന്തപുരത്താണ് താരം നഗരം ചുറ്റാനിറങ്ങിയതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെ സൈക്കിളില്‍ ചുറ്റിയ താരം അഞ്ചുമണിയോടെ തിരുവനന്തപുരം നഗരം വിട്ട് കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എംജി റോഡിലൂടെ വടക്കോട്ട് പോയ മോഹന്‍ലാല്‍ കോഫി ഹൗസിന് മുന്നിലെത്തിയും അല്‍പ്പനേരം നിന്നുവത്രേ.
ഏറെ നാളായി മോഹന്‍ലാലിനുളള ആഗ്രഹമായിരുന്നു തന്റെ പഴയ നഗരത്തിലൂടെ സൈക്കിളില്‍ യാത്ര ചെയ്യണമെന്നുളളത്. വെളുപ്പിനെ നാലര ആയതിനാല്‍ നഗരത്തില്‍ ആളനക്കവും കുറവായിരുന്നു. എങ്കിലും നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും മോഹന്‍ലാലിനെ കണ്ട് അത്ഭുതപ്പെട്ടു നിന്നു. താരം അവരോടൊക്കെ ചിരിച്ചു കാണിച്ചാണ് യാത്ര തുടര്‍ന്നതും.