വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍‌ലാല്‍ ബ്ലോഗില്‍; ജീവിതം എന്നത് ഒരു മരച്ചുവട്ടിലെ മയക്കം മാത്രം, എല്ലാവര്‍ക്കും ദൈവം തരുന്നത് 24 മണിക്കൂര്‍ സമയം മാത്രം

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2016 (21:23 IST)
തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി നടന്‍ മോഹന്‍ലാല്‍ ബ്ലോഗില്‍. 'ദൈവത്തിന്റെ കത്ത്' എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ബ്ളോഗില്‍, മതത്തെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ പറ്റി സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണാപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ തുറന്നു വിമര്‍ശിക്കുന്നുണ്ട്.

പോൾ കലാനിധി എഴുതിയ ‘വെൻ ബ്രീത്ത് ബികംസ് എയർ’ എന്ന പുസ്തകം വായിച്ചപ്പോഴാണ് ജീവിതത്തിലെ സമയത്തെക്കുറിച്ച് ബോധവനായതെന്ന് പറഞ്ഞാണ് ബ്ലോഗ് തുടങ്ങുന്നത്. മരണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ മാത്രമേ മനുഷ്യര്‍ മനുഷ്യനെക്കുറിച്ചും ദൈവത്തെക്കുറിച്ചും ആലോചിക്കാറുള്ളൂ. എല്ലാവര്‍ക്കും ദൈവം തരുന്നത് 24 മണിക്കൂര്‍ സമയം മാത്രമാണ്. ആര്‍ക്കും ഒരു സെക്കന്‍ഡ് സമയം പോലും അധികം തരുന്നില്ലെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.









ഉള്ളടക്കത്തിന് കടപ്പാട്: മോഹന്‍ലാലിന്‍റെ ബ്ലോഗ്