സുരക്ഷ ജീവനക്കാരന്റെ കൊലപാതകം: മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സാക്ഷിമൊഴി രേഖപ്പെടുത്തും

വ്യാഴം, 19 ഫെബ്രുവരി 2015 (08:00 IST)
വിവാദ വ്യവസായിയും സുരക്ഷ ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ മുഹമ്മദ് നിസാമിനെതിരെ അന്വേഷണസംഘം നീക്കം തുടങ്ങി. ചന്ദ്രബോസിന്റെ കൊലപാതകക്കേസില്‍ ഒമ്പതു സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ 164 പ്രകാരം രേഖപ്പെടുത്താനാണ് അന്വേഷണസംഘം നീക്കം നടത്തുന്നത്. ഈ ആവശ്യം ഉന്നയിച്ച് തൃശൂര്‍ സിജെഎം കോടതിയില്‍ അധികൃതര്‍ അപേക്ഷ സമര്‍പ്പിച്ചു.

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്നതുകണ്ട അഞ്ച് ദൃക്സാക്ഷികളും നാല് ഭാഗിക സാക്ഷികളുമാണ് ഉള്ളത്. ഇവരെ ചോദ്യം ചെയ്യാനാനുള്ള അനുമതിക്കായിട്ടാണ് അന്വേഷണസംഘം നീക്കം തുടങ്ങിയത്. കൂടാതെ ഒളിവില്‍ പോയ നിസാമിന്റെ ഭാര്യ അമലിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ നിര്‍ണായകമായ സാക്ഷിമൊഴികള്‍ മാറാനിടയുള്ള സാഹചര്യം നിലനില്‍ക്കെ
സാക്ഷിമൊഴികള്‍ മാറാനിടയുള്ള സാഹചര്യം ഒഴിവാക്കാനാണ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

ഒളിവില്‍ പോയ നിസാമിന്റെ ഭാര്യ അമലിനെ കണ്ടെത്താനുള്ള ശ്രമം സജീവമാണെങ്കിലും ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്ന സമയത്ത് അമലും ഒപ്പമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടാണ് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പൊലീസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക