മൊഫിയയുടെ ആത്മഹത്യ കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 26 നവം‌ബര്‍ 2021 (09:31 IST)
മൊഫിയയുടെ ആത്മഹത്യ കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സി ഐ സുധീറിന് സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് ഡി ഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനാലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഒക്ടോബര്‍ 25ന് പരാതി ലഭിച്ചിട്ടും പെണ്‍കുട്ടിയുടെ മരണത്തിനു ശേഷമാണ് കേസ് എടുത്തത്. പരാതിയില്‍ ഒരുമാസത്തോളം സി ഐ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍