മോഡി വെള്ളിയാഴ്ച കശ്മീരിലേക്ക്

ബുധന്‍, 2 ജൂലൈ 2014 (17:39 IST)
നരേന്ദ്ര മോഡി വെള്ളിയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370 വകുപ്പിനെ പറ്റിയുള്ള ബിജെപി നിലപാട് കശ്മീരില്‍ വന്‍ വിവാദങ്ങളുണ്ടാ‍യിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് മോഡിയുടെ കാശ്മീര്‍ സന്ദര്‍ശനം

വിഘടനവാദികളും നാഷണല്‍ കോണ്‍ഫറന്‍സ് ഒരുപോലെ എതിര്‍ക്കുന്ന ആദ്യ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോഡി. വിഘടനവാദികളുടെ നേതക്കന്മാരയ സയിദ് അലി ഗീലാനി മീര്‍വാസ് ഉമെര്‍ ഫാറുക്ക്, മുഹമ്മദ് യാസിന്‍ മാലിക്, ഷബീര്‍ അഹമ്മദ് ഷാ എന്നിവര്‍ മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് കശ്മീരില്‍ ബന്ധിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മോഡിയെന്ന വ്യക്തിയ്ക്കെതിരല്ല തങ്ങളെന്നും കശ്മീരികളെ അടിച്ചമര്‍ത്തുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയാ‍യാണ് മോഡിയെ കാണുന്നതെന്നും ഗിലാനി പറഞ്ഞു

നേരത്തെ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയും മോഡിയെ വിമര്‍ശിച്ചു രംഗത്തുവന്നിരുന്നു. എക്കണോമിക്ക് പാക്കേജുകള്‍ക്കൊണ്ട് മാറ്റാന്‍ കഴിയുന്നതല്ല കശ്മീരിലെ പ്രശ്നങ്ങളെന്നും കാശ്മീരിനെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാന്‍ പാടില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.





വെബ്ദുനിയ വായിക്കുക