മൊബൈല്‍ ഫോണ്‍ മോഷ്ടാവ് കുടുങ്ങി

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (20:08 IST)
മൊബൈല്‍ ഫോണ്‍ മോഷ്ടാവ് ഒളിക്യാമറയില്‍ കുടുങ്ങി. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയില്‍ ചുറ്റിപ്പറ്റി നിന്ന് വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍  കവര്‍ന്ന കേസിലാണ് അന്യസംസ്ഥാന തൊഴിലാളിയായ അസം മുറികാവ് ബോസല പുതുക്കട ഗ്രാമ നിവാസി അബ്ദുള്‍ ഖാസിം എന്ന 25 കാരന്‍ കുടുങ്ങിയത്. 
 
ഒളിക്യാമറാ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് ഖാസിം വലയിലാകാന്‍ കാരണം. കഴിഞ്ഞ മാസം മുപ്പതിനു രാവിലെ കിളിമാനൂര്‍ ടൌണിലെ സിദ്ധാര്‍ത്ഥന്‍റെ സ്റ്റേഷനറി കടയില്‍ നിന്നായിരുന്നു മൊബൈല്‍ ഫോണ്‍ കവര്‍ന്നത്.
 
ക്യാഷ് കൌണ്ടറിനടുത്ത് വച്ചിരുന്ന മൊബൈല്‍ ഫോണ്‍ ജീവനക്കാരന്‍ അകത്തേക്ക് പോയ തക്കത്തില്‍ ഖാസിം മോഷ്ടിക്കുകയായിരുന്നു. മഠത്തറയില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ഒരു വാടക വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.