ആധാറില്ലെങ്കില്‍ ഇനി ഫോണ്‍ വിളി നടക്കില്ല; കേന്ദ്രത്തിന്റെ തീരുമാനത്തില്‍ ഞെട്ടി ഉപഭോക്‍താക്കള്‍
വെള്ളി, 24 മാര്‍ച്ച് 2017 (19:45 IST)
രാജ്യത്തെ എല്ലാ ഫോണ്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
പ്രീപെയിഡ്, പോസ്റ്റ് പെയിഡ് ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ ഉടന്‍ ആധാറുമായി ബന്ധിപ്പിക്കണം, അല്ലാത്തപക്ഷം മൊബൈല്‍ നമ്പറുകള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിയമവിരുദ്ധമാകും.
ഫോണ്‍ നമ്പറുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി എല്ലാ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ അയച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ മേല്‍ നോട്ട നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വരുന്ന മാസങ്ങളില്‍ ഉപഭോക്താക്കളെ അവരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ സേവനദാതാക്കള്‍ ആരംഭിക്കുമെന്നാണ് സൂചന. പുതിയ സിം കാര്‍ഡ് എടുക്കുമ്പോള്‍ ആധാര്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കും.