‘വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ എംഎം മണിയെ പ്രതി ചേര്‍ക്കണം’

വ്യാഴം, 13 നവം‌ബര്‍ 2014 (14:45 IST)
വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എംഎം മണിയുടെ മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.
 
2004 ഒക്ടോബര്‍ 20ന് രാത്രി 8.15 നാണ് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (ഐഎന്‍ടിയുസി) ഇടുക്കി ജില്ലാ സെക്രട്ടറിയുമായിരുന്ന ബാലു കൊല്ലപ്പെട്ടത്. പട്ടുമല ചൂളപ്പാര്‍ട്ടില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കവെ മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ആദ്യം പീരുമേട് കോടതിയിലാണ് വിചാരണ നടപടി തുടങ്ങിയത്. 
 
സാക്ഷികള്‍ കൂറുമാറിയതിനാല്‍ ബാലുവിന്റെ മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിചാരണ എറണാകുളത്തേക്ക് മാറ്റിയിരുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് പുനരന്വേഷിക്കുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക