എല്‍ഡിഎഫ് സര്‍ക്കാരിലെ സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് എംഎം മണി. മണ്ടത്തരങ്ങൾ കാട്ടുന്ന മന്ത്രിമാർ സർക്കാരിനു കുഴപ്പം ചെയ്യുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റേയും കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റേയും പേരെടുത്ത് പറഞ്ഞ് രാജാക്കാട്ട് നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തില്‍ മണി വിമര്‍ശിച്ചു.
ഇ ചന്ദ്രശേഖരന് സംസ്ഥാനത്തെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല. ഇടുക്കിയിലെ കാര്യങ്ങളെക്കുറിച്ചു റവന്യൂ മന്ത്രി പറയുന്നത് ശുദ്ധ വിവരക്കേടാണ്. അദ്ദേഹത്തിന് കാസർകോട്ടെ കാര്യങ്ങള്‍ മാത്രമേ അറിയൂ. സംസ്ഥാനത്തെ കൃഷി മേഖലയിലും ഗുരുതര പ്രശ്നങ്ങളുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃഷിമന്ത്രിയ്ക്ക് സാധിക്കുന്നില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.