ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ പാവങ്ങളുടെ ദൈവമാണെന്ന് എംഎം ഹസ്സന്‍

Webdunia
ശനി, 23 മെയ് 2015 (16:59 IST)
ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ പാവങ്ങളുടെ ദൈവമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്‍‍.യുഡിഎഫ് ഉത്തരമേഖലാജാഥയുമായി ബന്ധപ്പെട്ട് പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പാവപ്പെട്ടവരുടെയും രോഗികളുടെയും മുമ്പില്‍ ദൈവം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. 'വികസനത്തോടൊപ്പം സാമൂഹ്യക്ഷേമത്തിനും ഇത്രയധികം പ്രാധാന്യം നല്‍കിയ സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അരഡസന്‍ വന്‍കിട വികസനപദ്ധതികളാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പായത്. കാരുണ്യ ചികിത്സാപദ്ധതിയിലൂടെയും ജനസമ്പര്‍ക്കപരിപാടിയിലൂടെയും രോഗികളും ദുരിതമനുഭവിക്കുന്നവരുമായ നിരവധി പേര്‍ക്ക് 800 കോടിയോളം രൂപയുടെ സഹായമാണ് സര്‍ക്കാര്‍ നല്‍കിയത്'-അദ്ദേഹം പറഞ്ഞു.