പൊലീസില്ല, ഫോഴ്സില്ല, പിന്നെന്താ ഇത്? വേണമെങ്കിൽ ഞങ്ങൾ കൈകാര്യം ചെയ്യാം; പൊലീസിനെ പരസ്യമായി ശകാരിച്ച് എം എൽ എ

തിങ്കള്‍, 13 ജൂണ്‍ 2016 (16:02 IST)
പാലക്കാട് ജില്ലയിലെ നെല്ലയിയിൽ സി പി എമ്മും ബി ജെ പിയും തമ്മിൽ നടന്ന സംഘർഷം തടയാൻ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് പൊലീസിനെ പരസ്യമായി ശകാരിച്ച് എം എൽ എ പികെ ശശി. അക്രമണം നടന്ന സമയത്ത് അത് തടയാതെ പൊലീസ് എവിടെ പോയതായിരുന്നുവെന്ന് ശശി പൊലീസിനോട് ചോദിച്ചു.
 
പൊലീസില്ല, ഫോഴ്സില്ല, പിന്നെന്താ ഇത്. ശുദ്ധമായ പോക്രിത്തരം കാണിച്ച ഈ തെമ്മാടികളെ അഴിഞ്ഞാടാൻ വിടാനാണോ ഉദ്ദേശ്യം. തന്റെയൊക്കെ വീരശൂര പരാക്രമം ഉണ്ടല്ലോ സി പി എം നേതാക്കളുടെ മേക്കിട്ട് കേറാൻ. ഇന്നലെ ഈ ഉശിരൊക്കെ എവിടെപ്പോയി . വേണമെങ്കിൽ ഞങ്ങൾ കൈകാര്യം ചെയ്യാം എന്നായിരുന്നു എം എൽ യുടെ വാക്കുകൾ.
 
ചെർപ്പുളശ്ശേരി സർക്കാർ സ്കൂളിൽ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബി ജെ പിയും സി പി എമ്മും തമ്മിൽ നടന്ന സംഘർഷമാണ് അക്രമമായി ഉടലെടുത്തത്. അക്രമണത്തിൽ നിരവധി വീടുകളും വാഹനങ്ങളും തകർന്നു. കേസിൽ പ്രതികളായ ബി ജെ പി പ്രവർത്തകർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക