ഒളികാമറ കേസിലെ പ്രതി താമസിച്ചത് എം എല്‍ എ ഹോസ്റ്റലില്‍
അനാശാസ്യം ഒളി ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച സംഘത്തിലെ പ്രധാന പ്രതി ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റല്‍ പരിസരത്തുനിന്ന് പിടിയിലായി. മുന്‍ എംഎല്‍എ ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്തിരുന്ന മുറിയിലാണ് ഇയാല്‍ താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
എന്നാല്‍ താന്‍ കൊട്ടാരക്കര സുനില്‍ എന്ന ആള്‍ക്കാണ് മുറി നല്‍കിയതെന്നും ജയചന്ദ്രനെ അറിയില്ലെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. നിരവധി വ്യവസായ പ്രമുഖരുടേയും കോണ്‍ഗ്രസിലെ യുവ നേതാവിന്റേയും ദൃശ്യങ്ങള്‍ പ്രതികള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതുകൊണ്ടുതന്നെ അന്വേഷണം അവസാനിപ്പിക്കുന്നതിനായി ഉന്നതങ്ങളില്‍ നിന്ന് ഇടപടലുകളുണ്ടായിട്ടുണ്ടെന്നാണ് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. അതിനിടയിലാണ് കേസിലെ പ്രതി മുന്‍ എംഎല്‍എ യുടെ പേരിലെടുത്ത മുറിയില്‍ താമസിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.