കൊട്ടാരക്കരയില്‍ ആറ് വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി; അറിയിപ്പ്

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2023 (19:46 IST)
കൊട്ടാരക്കര പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി. ഹോണ്ട അമേസ് കാറില്‍ എത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞു ചേട്ടനൊപ്പം വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അഭികേല്‍ സാറ റെജി എന്നാണ് കുട്ടിയുടെ പേര്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക 9946923282, 9495578999
 

അനുബന്ധ വാര്‍ത്തകള്‍

Next Article