തുടർച്ചയായ രണ്ടാം ദിവസവും പാലക്കാടും തൃശൂരും ഭൂചലനം, സെക്കൻഡുകൾ നീണ്ടതായി റിപ്പോർട്ട്

അഭിറാം മനോഹർ

ഞായര്‍, 16 ജൂണ്‍ 2024 (08:54 IST)
തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 3:56ന് കുന്നംകുളം, തൃത്താല മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. സെക്കന്‍ഡുകളോളം ഇത് നീണ്ടതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
 
 തൃശൂരില്‍ കുന്നംകുളം,കേച്ചേരി,ചുണ്ടല്‍ ഉള്‍പ്പടെയുള്ള ഭാഗത്താണ് പ്രകമ്പനമുണ്ടായത്. തൃത്താല,ആനക്കര,കപ്പൂര്‍,തിരുമിറ്റക്കോട് തുടങ്ങിയ ഇടങ്ങളിലാണ് പാലക്കാട് പ്രകമ്പനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 3 അടയാളപ്പെടുത്തിയ ഭൂചലനമാണ് കഴിഞ്ഞ ദിവസമുണ്ടായത്. കാലത്ത് 8:15 ഓടെയായിരുന്നു ഉഗ്രശബ്ദത്തില്‍ പ്രകമ്പനം ഏതാനും സെക്കന്‍ഡുകള്‍ അനുഭവപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍