മന്ത്രിസഭാ പുന:സംഘടന അനാവശ്യമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. പുന:സംഘടനയുടെ പേരില്‍ ജനങ്ങളെ അവഹേളിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണ് മന്ത്രിസഭാ പുന:സംഘടന. മാന്യത നോക്കുകയാണെങ്കില്‍ മിക്ക മന്ത്രിമാരേയും മാറ്റേണ്ടിവരുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് ബിക്ക് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ട്. ഗണേഷിനെ മന്ത്രിയാക്കണോയെന്ന് പിള്ളയുടെ പാര്‍ട്ടിയും ഉമ്മന്‍ ചാണ്ടിയുമാണ് തീരുമാനിക്കേണ്ടത്. ഇടുക്കി പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ചത്ത പട്ടിയുടെ ജാതകം നോക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.