പോലീസ് അതിക്രമത്തെ പറ്റി വിമർശനമുയരുമ്പോൾ ഫേസ്ബുക്കിൽ ആര് ഫിഫ ലോകകപ്പെടുക്കുമെന്ന് ഇടത് എംഎൽഎമാരുടെ തല്ല്

Webdunia
ശനി, 22 ഒക്‌ടോബര്‍ 2022 (14:29 IST)
ഓസീസ് മണ്ണിൽ ക്രിക്കറ്റ് ലോകകപ്പ്. ഫിഫ ലോകകപ്പിന് ഒരു മാസം മാത്രം മുന്നിൽ കായിക പ്രേമികൾ ഒന്നടങ്കം വലിയ ആവേശത്തിലാണ്. ഫുട്ബോൾ ലോകകപ്പിന് ഒരു മാസം ഇനിയും മുന്നിലുണ്ടെങ്കിലും ഫുട്ബോൾ ആവേശം ഏറ്റെടുത്തിരിക്കുകയാണ് എംഎൽഎമാർ.
 
സംസ്ഥാനത്തെ പോലീസ് അതിക്രമത്തെ പറ്റി വലിയ തോതിൽ വിമർശനമുയരുന്നതിനിടെയാണ് കേരള വിദ്യാഭ്യാസമന്ത്രി ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിന് പിന്തുണ അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് കീഴെ ഒട്ടുമിക്ക ഇടത് നേതാക്കന്മാരും എംഎൽഎമാരും കമൻ്റുമായി എത്തി.എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻമന്ത്രി എം.എം.മണി, എംഎൽഎമാരായി ലിന്റോ ജോസഫ്, എം വിജിൻ,കെ വി സുമേഷ്,വികെ പ്രശാന്ത് തുടങ്ങിയവർ അർജൻ്റീനയ്ക്ക് പിന്തുണച്ച് പോസ്റ്റിൽ കമൻ്റുമായെത്തി.
 
എംഎൽഎമാരായ എച്ച്.സലാം, കെ.എം.സച്ചിൻദേവ് എന്നിവരാണ് മന്ത്രിക്ക് പിന്തുണയുമായെത്തിയത്. ബ്രസീൽ ഫൈനൽ കളിക്കുമെന്നും ലോകകപ്പ് നേടുമെന്നും ഇവർ മന്ത്രിക്ക് പിന്തുണയായി കമൻ്റ് ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article