കാലോചിതമായ മാറ്റങ്ങള്‍ ആരാധനാലയങ്ങളില്‍ വരുമ്പോള്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (11:41 IST)
ആരാധനാലയങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുമ്പോള്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്ന് ദേവസ്വംമന്ത്രി കടന്നപ്പള്ളി സുരേന്ദ്രന്‍. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോളാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന പുതിയ ഉത്തരവ് മരവിപ്പിച്ചു. 
 
പദ്‌​മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന് ക്ഷേത്രം എക്സിക്യുട്ടിവ് ഓഫീസര്‍ കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു ഉത്തരവിട്ടത്. ഉത്തരവിനെ തുടര്‍ന്ന് ചുരിദാര്‍ ധരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയവരെ ഹൈന്ദവസംഘടനകള്‍ തടഞ്ഞിരുന്നു.
 
ചുരിദാറിന് മുകളില്‍ മുണ്ടു ചുറ്റി മാത്രമായിരുന്നു ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയില്‍ റിയ രാജി എന്നയാള്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു.
Next Article