മില്‍മ പാല്‍ വില കൂട്ടുന്നു

ചൊവ്വ, 8 ഡിസം‌ബര്‍ 2015 (12:23 IST)
മില്‍മ പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ലിറ്ററിനു അഞ്ച് രൂപ നിരക്കില്‍ വില വര്‍ദ്ധിപ്പിക്കാനാണു ആലോചന. ഡിസംബറില്‍ തന്നെ ചേരുന്ന ഭരണ സമിതി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടായേക്കും.
 
ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാനാണു പാല്‍ വില വര്‍ദ്ധിപ്പിക്കുന്നതെന്നാണു മില്‍മായുടെ ന്യായം.  കാലിതീറ്റ വര്‍ദ്ധിച്ചതും പാല്‍ വില കൂട്ടുന്നതിനു കാരണമായിട്ടുണ്ട്.
 
നിലവില്‍ മില്‍മായുടെ പ്രതിദിന ഉത്പാദനം 10,80,000 ലിറ്ററാണ്. വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഉത്പാദനം കുറയുമെന്നാണു കണക്കാക്കുന്നത്. വില വര്‍ദ്ധിപ്പിക്കുന്നതിലൂടെ ക്ഷീര കര്‍ഷകര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും എന്നും കരുതുന്നു.

വെബ്ദുനിയ വായിക്കുക