മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് അവസാനിക്കും. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഇത്. ഈ മാസം 16ന് സംഘടനാ നേതാക്കളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തും.
ജീവനക്കാർ പണിമുടക്ക് അവസാനിപ്പിക്കണമെന്നും ഡിസംബർ 16ന് വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രി കെ സി ജോസഫ് മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം ഇന്ന് അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.
ഐ എൻ ടി യു സി, സി ഐ ടി യു, എ ഐ ടി യു സി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. സഹകരണ പെൻഷൻ നടപ്പാക്കുക, സ്റ്റാഫ് പാറ്റേൺ അട്ടിമറിച്ച് പുറംകരാർ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി പണിമുടക്ക് ആരംഭിച്ചത്.