കേരളത്തില്‍ കുടുംബമായി മാത്രം കഴിയുന്ന അതിഥിതൊഴിലാളികളുടെ എണ്ണം 10.3 ലക്ഷത്തിലേറെ!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 ഡിസം‌ബര്‍ 2021 (08:46 IST)
കേരളത്തില്‍ കുടുംബമായി മാത്രം കഴിയുന്ന അതിഥിതൊഴിലാളികളുടെ എണ്ണം 10.3 ലക്ഷത്തിലേറെയാണ്. ഇത് 2025 ഓടെ 13.2 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കീഴിലുള്ള ഇവാല്വഷന്‍ വിഭാഗത്തിന്റേതാണ് പഠനം. 2030 തോടെ ഇവരുടെ എണ്ണം 15.2 ആകും. 
 
അതേസമയം കുറച്ചുകാലത്തേക്ക് ജോലി ചെയ്യുന്നവരുടെ മാത്രം എണ്ണം 2030ല്‍ 44 ലക്ഷമായി ഉയരും. നിലവില്‍ നിര്‍മാണ മേഖലയില്‍ മാത്രം 17.5 ലക്ഷം പേരും ഉത്പാദന മേഖലയില്‍ 6.3 ലക്ഷം പേരും കാര്‍ഷിക മേഖലയില്‍ മൂന്നുലക്ഷം പേരും ഭക്ഷണ ശാല മേഖലയില്‍ ഒന്നരലക്ഷത്തിലധികം പേരും ജോലി നോക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍