മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ വാദം തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക കോടതി വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. വെള്ളാപ്പള്ളിക്കുപുറമെ യോഗം പ്രസിഡന്‍റ് ഡോ എം എന്‍ സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോഓഡിനേറ്റര്‍ കെ കെ മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം ഡി എന്‍ നജീബ് എന്നിവർക്കെതിരെയും അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.
എസ് എന്‍ ഡി പിക്ക് കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടിരൂപയില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചാണ് വി എസ് കോടതിയെ സമീപിച്ചത്. 2003 മുതല്‍ 2015വരെയുള്ള കാലയളവിലെ ക്രമക്കേട് അന്വേഷിക്കാനാണ് കോടതി നിര്‍ദേശം.ഈ കാലയളവില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുക്കാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയുടെ വിതരണത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം വിജിലന്‍സ് ഭാഗികമായി ശരിവെച്ചിരുന്നു.
കുറഞ്ഞ പലിശക്ക് ലഭിച്ച പണം കുടിയ പലിശക്ക് മറിച്ചുകൊടുത്താണ് തട്ടിപ്പ് നടത്തിയത്. തിരിച്ചടവിലും മുടക്കം വരുത്തി. ഗുണഭോക്താക്കളെന്ന പേരില്‍ വ്യാജരേഖകളുണ്ടാക്കി പണം തട്ടി . പിന്നാക്ക വികസന കോര്‍പറേഷനിൽ നിന്നും പിടിച്ചടക്കിയ കോടിക്കണക്കിന് രൂപ തിരിച്ച് പിടിക്കാൻ റവന്യു റിക്കവറി നടപടി സ്വീകരിച്ച സാഹചര്യത്തിലായിരുന്നു കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.