വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിലപാട് കടുപ്പിച്ച് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്ച്യുതാനന്ദൻ രംഗത്ത്.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും അന്വേഷണം ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ട് വിഎസ് വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസിന് കത്തുനല്‍കി.
എസ്‌പി റാങ്കിലുളള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുളള സംഘം കേസ് അന്വേഷിക്കണമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ചൊവ്വാഴ്‌ച വിഎസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പിണറായിയെ പുകഴ്ത്തിയും വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഎസിന്റെ കത്തെന്നതും ശ്രദ്ധേയമാണ്.