എംജി സർവകലാശാലയുടെ ഓഫ് ക്യാമ്പസ് അടച്ചുപൂട്ടി

Webdunia
ശനി, 20 ജൂണ്‍ 2015 (11:22 IST)
മഹാത്മാഗാന്ധി സര്‍വകലാശാല ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗവർണർ ജസ്റ്റിസ് പി സദാശിവം ഉത്തരവിട്ടു. സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഓഫ് ക്യാമ്പസ് സെന്ററുകളാണ് പൂട്ടിയത്. സര്‍വകലാശാലയുടെ അധികാര പരിധിയിലുള്ള ഓഫ് ക്യാമ്പസ് സെന്ററുകളാണ് അടച്ചുപൂട്ടുന്നത്. ഗവര്‍ണറുടെ ഉത്തരവ് സര്‍വ്വകലാശാലയ്‍ക്ക് ലഭിച്ചു.

55 ഓഫ് ക്യാമ്പസുകളാണ് സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നത്.  ചട്ടം ലംഘിച്ചാണ് ക്യാമ്പസുകൾ പ്രവർത്തിക്കുന്നത് എന്ന റിപ്പോർട്ടിനെ തുടർന്നാണിത്.സർവകലാശാലയുടെ അധികാരപരിധിയിൽ അല്ലാതെ ഓഫ് ക്യാമ്പസുകൾ വ്യാപകമായി പ്രവർത്തിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതോടെ എംജി സര്‍വകലാശാലയ്ക്ക് ഇനിമുതല്‍ ഓഫ് സെന്ററുകള്‍ ഉണ്ടാവില്ല. കേരളത്തിന് പുറത്ത് എംജി സര്‍വകലാശാലയ്ക്ക് കോഴ്‌സുകള്‍ നടത്താന്‍ വേണ്ടിയായിരുന്നു എംജി സ്വന്തം നിലയില്‍ ഓഫ് ക്യാംപസുകള്‍ ആരംഭിച്ചത്. ഇവയ്ക്കാണ് ഇപ്പോള്‍ പൂട്ടുവീഴാനൊരുങ്ങുന്നത്. കേരളത്തിന് പുറത്തെ പല ക്യാംപസുകളും എംജി സര്‍വകലാശാലയുടെ പേരിലായിരുന്നു കോഴ്‌സുകള്‍ നടത്തിയിരുന്നത്.