പ്രശസ്ത നടന്‍ മേള രഘു അന്തരിച്ചു

Webdunia
ചൊവ്വ, 4 മെയ് 2021 (08:27 IST)
ചലച്ചിത്ര നടന്‍ മേള രഘു (60 വയസ്) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ മാസം 16 ന് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുത്തന്‍വെളി ശശിധരന്‍ എന്നാണ് മുഴുവന്‍ പേര്. 
 
കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു അരങ്ങേറ്റം കുറിച്ചത്. രഘു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മേള രഘു എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. മേളയില്‍ മമ്മൂട്ടിക്കൊപ്പം വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രഘു അവതരിപ്പിച്ചത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article