കന്യാകുമാരിയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 മെയ് 2024 (19:05 IST)
കന്യാകുമാരിയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മുങ്ങി മരണപ്പെട്ട അഞ്ചുപേരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വ്വദര്‍ഷിദ്, ദണ്ഡികല്‍ സ്വദേശി പ്രവീണ്‍ സാം. ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട കരൂര്‍ സ്വദേശിനി നേഷി, തേനി സ്വദേശിനി പ്രീതി പ്രിയങ്ക, മധുര സ്വദേശിനി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
കടല്‍ക്ഷോഭം ഉള്ളതിനാല്‍ ബീച്ചില്‍ ഇറങ്ങുന്നത് വിലക്കിയിരുന്നു. എന്നാല്‍ തെങ്ങിന്‍തോപ്പിലൂടെയാണ് സംഘം ബീച്ചിലെത്തുകയായിരുന്നു. തിരുച്ചിറപള്ളിയിലെ എസ്ആര്‍എം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇവര്‍. സഹപാഠിയുടെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ഇവര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article