സമരം പിന്‍വലിക്കാതെ പിജി ഡോക്ടര്‍മാര്‍; അത്യാഹിത വിഭാഗത്തിലെ സേവനങ്ങള്‍ മുടങ്ങും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ഡിസം‌ബര്‍ 2021 (08:46 IST)
സമരം പിന്‍വലിക്കാതെ പിജി ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. നേണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനത്തില്‍ വ്യക്തതയില്ലെന്നും ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നുമാണ് അറിയിപ്പ്. അത്യാഹിത വിഭാഗത്തിലെ സേവനങ്ങള്‍ മുടങ്ങും. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ അടിയന്തിര സേവനങ്ങളും നിര്‍ത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 
 
നേരത്തേ പിജി ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. മെഡിക്കല്‍ കോളേജുകളിലേക്ക് 373 നേണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിച്ചു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെയാണ് നിയമനം. നീറ്റ് പിജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്താനാണ് നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. ആവശ്യങ്ങള്‍ നടക്കാതെ വന്നതോടെ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വഴങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article