തിരുവോണദിവസം രാവിലെ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് വീടിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ടത്. അലമാരയിലെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് അപഹരിച്ചത്. ഇതേ ദിവസം തന്നെ പൈനുംമൂട് ജംക്ഷനിലെ രണ്ട് പച്ചക്കറി കടകളിലും ലോട്ടറി ഏജന്‍സിയിലും തഴക്കരയിലെ ഒരു ഇലകട്രിക്കല്‍ കടയിലും മോഷണം നടന്നു. മാവേലിക്കര പോലീസ് അന്വേഷണം ആരംഭിച്ചു.