വിവാദമായ കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികനെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കില്ലെന്ന് ഇറ്റലി. നിലവില്‍ ഇറ്റലിയില്‍ കഴിയുന്ന മാര്‍സി മിലാനോ ലെസ്റ്റോറെയെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് പറഞ്ഞ ഇറ്റലി മറ്റൊരു പ്രതിയായ സാല്‍വതോറെ ഗിറോണിനെ കൂടി രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടരുമെന്നും വ്യക്തമാക്കി.
കേസ് രാജ്യാന്തര ട്രൈബ്യൂണലിന്‍റെ പരിഗണനയില്‍ ആയതിനാലാണ് നാവികനെ തിരിച്ചെത്തിക്കേണ്ടെന്ന നിലപാട് ഇറ്റലി സ്വീകരിച്ചത്. മാര്‍സി മിലാനോയെ തിരിച്ചെത്തിക്കുന്നതിനായി സുപ്രീംകോടതി അനുവദിച്ച സമയപരിധി വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്.
ഇറ്റാലിയൻ സെനറ്റ് പ്രതിരോധ കമ്മിറ്റി പ്രസിഡന്റ് നിക്കോള ലെസ്റ്റോർ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാല്‍വതോറെ ഗിറോൺ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിൽ ജാമ്യത്തിൽ കഴിയുകയാണ്.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സാർഥമാണ് ലെസ്റ്റോറെയെ ഇറ്റലിയിലേക്ക് പോകാൻ അനുവദിച്ചത്.