പ്രമുഖനായ നടന്‍ വില കൂടിയ കാറില്‍ വിമന്‍സ് കോളേജിലെത്തി പെണ്‍കുട്ടികളുമായി പോകുമായിരുന്നെന്ന് അധ്യാപികയും സാമ്പത്തിക വിദഗ്ധയുമായ ഡോ. മേരി ജോര്‍ജ്. സംഭവം 1980കളില്‍ നടന്നതാണ്. ഒരു പ്രമുഖ നടന്‍ വിലകൂടിയ കാറില്‍ വന്ന് വിമന്‍സ് കോളേജിലെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു. താനല്ല ഇത് കണ്ടതെന്നും കോളേജിലെ അധ്യാപകര്‍ അടുത്തിടെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയായപ്പോള്‍ തന്നോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചതാണെന്നും മേരി ജോര്‍ജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു മേരി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.
എല്ലാദിവസവും കൃത്യമായി ഒരു വില കൂടിയ കാര്‍ കോളേജിന്റെ ഗേറ്റിനു പുറത്തുവന്നു നില്‍ക്കുകയും ചില കുട്ടികള്‍ വണ്ടി കയറി പോവുകയും ചെയ്യുമായിരുന്നു. കുട്ടികള്‍ പറഞ്ഞാണ് അധ്യാപകര്‍ ഇത് അറിഞ്ഞത്. ഇത് ടീച്ചര്‍മാര്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതായും മേരി ജോര്‍ജ് പറഞ്ഞു. കുട്ടികള്‍ സ്വന്തം മനസ്സാലാണ് പോയിരുന്നത്. ആരാണ് വരുന്നതെന്ന് സംഘത്തെ പറ്റി പ്രിന്‍സിപ്പാള്‍ അന്വേഷിച്ച് കണ്ടെത്തി. എന്നാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് അവര്‍ പറഞ്ഞു.