കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമിയെ അറസ്റ്റ് ചെയ്യാന്‍ തമിഴ്നാട് ക്യു ബ്രാഞ്ച് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. രൂപേഷും ഷൈനയും താമസിച്ചിരുന്ന സ്ഥലത്ത് ആമി താമസിച്ചിരുന്നുവെന്നും മാവോയിസ്റ്റ് യോഗങ്ങളില്‍ ആമി പങ്കെടുത്തിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അതിനാല്‍ ആമിയെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാനുമാണ് അണിയറയില്‍ നീക്കം നടക്കുന്നത്.
തന്റെ മാതാപിതാക്കളെ പൊലിസ് കള്ളക്കേസില്‍ കുടുക്കിയതാണ്. ഇരുവരും ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് അതിന് വേണ്ടി നിലകൊണ്ടവരാണ്. അവരുടെ മകളായി ജനിച്ചതില്‍ അഭിമാനിക്കുന്നു. ജനങ്ങൾ അവർക്കൊപ്പമുണ്ടെന്നും കഴിഞ്ഞ ദിവസം ആമി വ്യക്തമാക്കിയിരുന്നു. ഒരു ആദിവാസിയേയും രൂപേഷും ഷൈനയും ദ്രോഹിച്ചിട്ടില്ല. നാടിന് വേണ്ടിയാണ് ഇരുവരും പ്രവര്‍ത്തിച്ചത്. ഇവർ നിലകൊണ്ടത് മാഫിയകൾക്ക് എതിരെയാണെന്നും ആമി പറഞ്ഞിരുന്നു.