കളമശേരിയില്‍ ദേശീയപാത അതോറിറ്റിയുടെ ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. രാവിലെ 8. 30നും 9.30നും ഇടയിലായിരുന്നു ആക്രമണം. ഉദ്യോഗസ്ഥര്‍ പുറത്തുപോയ സമയത്താണ് സംഭവം.
അക്രമികള്‍ ഓഫീസിലെ ഫയലുകള്‍ നശിപ്പിച്ചു. സംഭവ സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സാമ്രാജ്യത്വം തുലയട്ടെ എന്നെഴുതിയ പോസ്റ്ററുകളാണു ഭിത്തിയില്‍ പതിച്ചിരിക്കുന്നത്.ആക്രമണത്തെത്തുടര്‍ന്ന് കളമശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓഫീസിലെത്തി പരിശോധന നടത്തി.