മണ്ണാറശാല 'അമ്മ ഉമാദേവി അന്തർജ്ജനം അന്തരിച്ചു

ബുധന്‍, 9 ഓഗസ്റ്റ് 2023 (17:32 IST)
ആലപ്പുഴ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ നാരാജ ക്ഷേത്രമായ മണ്ണാറശാലയിലെ 'അമ്മ ഉമാദേവി അന്തർജ്ജനം (93) അന്തരിച്ചു. 1995 മാർച്ച് മാസം മുതൽ 'അമ്മ ഇവിടെ പൂജ നടത്തിവരികയായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂതിരി - രുക്മിണിദേവി അന്തർജ്ജനം ദമ്പതികളുടെ മകളായ ഉമാദേവി കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണ് ജനിച്ചത്.
 
കണ്ണാറശാല ഇല്ലാതെ നാരായണൻ നമ്പൂതിരി 1949 ൽ ഇവരെ വിവാഹം ചെയ്തുകൊണ്ടുവന്നതോടെയാണ് ഇവർ മണ്ണാറശാല കുടുംബാംഗമായത്. ഇവർക്ക് തൊട്ടുമുമ്പുള്ള വലിയമ്മ സാവിത്രി അന്തർജ്ജനം 1993 ഒക്ടോബറിലായിരുന്നു സമാധിയായത്. തുടർന്നാണ് ഉമാദേവി അന്തർജ്ജനം ഇവിടത്തെ അമ്മയായി ചുമതലയേറ്റത്. ഇവരുടെ മുഖ്യ കാർമികത്വത്തിലാണ് ക്ഷേത്രത്തിൽ സർപ്പബലി, ഇല്ലത്തെയും നിലവാരയിലെയും അപ്പൂപ്പൻ കാവിലെയും നൂറും പാലും നൽകൽ എന്നീ പൂജകൾ നടന്നിരുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍