മാണി സി.കാപ്പന്‍ വീണ്ടും എന്‍സിപിയിലേക്ക്? മന്ത്രിസ്ഥാനം നല്‍കാന്‍ ആലോചന

ചൊവ്വ, 15 മാര്‍ച്ച് 2022 (07:59 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് എന്‍സിപി വിട്ട മാണി സി.കാപ്പന്‍ തിരിച്ചുവരവിന് ശ്രമിക്കുന്നതായി സൂചന. കാപ്പന്‍ എന്‍സിപി നേതൃത്വവുമായി ചര്‍ച്ച നടത്തി. പി.സി.ചാക്കോയുടെ നേതൃത്വത്തിലാണ് മാണി സി.കാപ്പനെ എന്‍സിപിയിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നത്. എ.കെ.ശശീന്ദ്രന് പകരം മാണി സി.കാപ്പനെ മന്ത്രിയാക്കാനാണ് ആലോചന. മാണി സി.കാപ്പന് മന്ത്രിസ്ഥാനം നല്‍കിയാല്‍ ശശീന്ദ്രനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കും. പി.സി.ചാക്കോയ്ക്ക് രാജ്യസഭാ സീറ്റും. പി.സി.ചാക്കോയുടെ ചരടുവലികളില്‍ എന്‍സിപിക്കുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെല്ലാം മാണി സി.കാപ്പന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍