എൻസി‌പി എൽഡിഎഫിൽ തന്നെ ? മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചേയ്ക്കും

Webdunia
ശനി, 13 ഫെബ്രുവരി 2021 (08:43 IST)
എൻസിപി സംസ്ഥാന നേതൃത്വം ഇടതുമുന്നണിയിൽ തന്നെ തുടർന്നേയ്ക്കും എന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ചർച്ചകൾക്കായി എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. പാർട്ടി ഇടതുമുന്നണിയിൽ തന്നെ തുടരണം എന്നാണ് എകെ ശശീന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളുടെ നിലപാട്. യുഡിഎഫിലേയ്ക്ക് പോകും എന്ന ഉറച്ച നിലപാട് മാണി സി കാപ്പൻ നേതൃത്തോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നാളെ ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുന്നതിന് മുൻപ് അന്തിമ നിലപാട് അറിയിക്കണം എന്നാണ് മാണി സി കാപ്പൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിയ്കുന്നത്. സംസ്ഥന നേതൃത്വം ഒപ്പം വന്നില്ലെങ്കിൽ മാണി സി കാപ്പൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേയ്ക്കും. 6 ജില്ലാ കമ്മറ്റികളും 20 നിര്‍വാഹക സമിതി അംഗങ്ങളും ഓപ്പമുണ്ടെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ അവകാശവാദം. 

അനുബന്ധ വാര്‍ത്തകള്‍

Next Article