സർക്കാരുമായുള്ള ചർച്ചയിൽ തീരുമാനമായില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് സമരം തുടരും

ശനി, 13 ഫെബ്രുവരി 2021 (07:47 IST)
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു. പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ ചർച്ച തിരുമാനമാകാതെ പിരിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30 ഓടെ ആരംഭിച്ച ചർച്ച പുലർച്ചെ 1.15 വരെ തുടർന്നു. റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യം അനുഭാവ പൂർവം പരിഗണിയ്ക്കാം എന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ തസ്തിക സൃഷ്ടിയ്ക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ച് രേഖയായി നൽകുന്നത് വരെ സമരം തുടരും എന്ന് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ വ്യക്തമാക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സമരക്കാരുമായി ഡിവൈഎഫ്ഐ നേതാക്കൾ സംസാരിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചർച്ചയ്ക്ക് കഷണിച്ചത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍