ഇന്ന് ഹിന്ദുവിന്റെ മേലെ കുതിര കയറിയ സര്‍ക്കാര്‍ നാളെ ക്രിസ്‌ത്യാനികളോടും മുസ്‌ലിങ്ങളോടും ഇതു തന്നെ ആവര്‍ത്തിക്കും: മേജർ രവി

വെള്ളി, 12 ഫെബ്രുവരി 2021 (13:30 IST)
കൊച്ചി: ശബരിമല വിഷത്തിൽ എൽഡിഎഫിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് മേജർ രവി. ഐശ്വരയ കേരള യാത്രയിയുടെ തൃപ്പൂത്തുറ യോഗത്തിൽ സംസാരിയ്ക്കുമ്പോഴാണ് ശബരിമല വിഷയം ഉയർത്തിക്കാട്ടി ഇടതുമുന്നണിയ്ക്കും മുഖ്യമന്ത്രിയ്ക്കും എതിരെയുള്ള വിമർശനം. പിണറായി വിജയന്റെ ധർഷ്ട്യം ഇനിയും കാനാൻ വയ്യെന്നും, ഇപ്പോൾ പിണറായിയെക്കാൾ നല്ല നേതാവാണ് രമേശ് ചെന്നിത്തല എന്നും മേജർ രവി പറഞ്ഞു.
.
വിശ്വാസികളുടെ മേല്‍ കുതിര കയറാന്‍ ആര്‍ക്കും അവകാശമില്ല. ഇന്നു ഹിന്ദുവിന്റെ മേലെ കുതിര കയറിയ സര്‍ക്കാര്‍ നാളെ ക്രിസ്‌ത്യാനികളോടും മുസ്‌ലിങ്ങളോടും ഇതു തന്നെ ആവര്‍ത്തിക്കും. വിശ്വാസതത്തിൽ തൊട്ടുകളിക്കരുത് 'സ്വാമിയേ ശരണമയ്യപ്പ' എന്ന് വിളിക്കരുതെന്ന് ഇന്ന് ഹിന്ദുവിനോട് പറഞ്ഞത് നാളെ മറ്റ് മതക്കാരോടും പറയും, കഴിഞ്ഞ അഞ്ച് വർഷമായി പിണറായിയുടെ ധാർഷ്ട്യം കാണുകയാണ്. ഇതിയും അത് സഹിയ്ക്കാൻ വയ്യ. ഇപ്പോള്‍ പിണറായി വിജയനേക്കാള്‍ നല്ല നേതാവാണ് രമേശ് ചെന്നിത്തലയെനും മേജർ രവി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍